അച്ഛന്റെ സിനിമാ തിയ്യറ്റർ

നാട്ടിൽ ഒരു തിയ്യറ്റർ ഉണ്ടായിരുന്നു. തറവാടെന്നാണ് അന്നത്തെ ചെക്കന്മാര് ഇട്ടേക്കണ പേര്. ആന്റിന്മാരുടെ പടമൊക്കെ തകർത്ത് ഓടുന്ന കാലത്ത് തിയ്യറ്ററിൽ വലിയ ചാകരയാ. അന്നൊന്നും മൊബൈലും എക്സും ത്രിബിൾ എക്സുമൊന്നും കിട്ടുന്ന കാലമല്ല. വി സി.ആറും വി.സിയൊപ്പൊക്കെ വാടകയ്ക്കെടുത്ത് ആളില്ലാത്ത ഏതേലും ഒരുത്തന്റെ വീട്ടിൽ കൊണ്ടുപോയി നാട്ടിലെ പതിനെട്ടു പൂർത്തിയായ ആൺത്തരികളൊക്കെ തട്ടും മുട്ടും പേടിച്ച് ആൻറിന്മാരെ ആരാധിച്ചിരുന്ന കാലത്ത് നാട്ടിലെ തറവാട്ടിൽ എവിടെ നിന്നെല്ലാമാണ് ആളുകൾ എത്തിയിരുന്നത്.കോളേജ് പ്രൊഫസറും പള്ളിയിലെ കൊച്ഛനുമായ അച്ഛന്റെ ചേട്ടന്റെ തിയ്യറ്റാ ണ്.അച്ഛൻ കോളേജിലെ കെമിസ്ട്രി സാറാണ്.പിള്ളേരെ കെമിസ്ട്രി പഠിപ്പിക്കാൻ വരുമ്പോൾ അച്ഛൻ ആൺകുട്ടികളെ നോക്കി പറയും.എടാ തിയ്യറ്റിൽ നല്ല പടമാ ഓടുന്നേ. പോയി കാണടാ .ചെക്കന്മാർ പോയി പടം കണ്ടിട്ട് വന്നിട്ട് അച്ഛനോട് പറയും. ഇന്ന് കാശ് പോയി ഫാദർ ഒന്നുമില്ലായിരുന്നു.അടുത്ത ആഴ്ച്ച അച്ഛൻ പറയും. നല്ല പടം വന്നിട്ടുണ്ട് പോയി കണ്ടോ.? അച്ചാ അറ്റൻഡസ്.?അതൊക്കെ ഞാൻ തരാടാവേ നിങ്ങള് പോയി കാണ്. (അച്ഛന്റെ ചേട്ടന്റെ സ്വന്തം തിയ്യറ്റർ ആണ് ) അതു കേൾക്കേണ്ടതാമസം ആൺകുട്ടികൾ ഇറങ്ങി പോകും. അച്ചൻ ഇങ്ങനെ ഉപദേശങ്ങൾ കൊടുത്തിട്ട് പഠിക്കുകയുമില്ല പടത്തിനും പോകാതെ ഇരിക്കുന്ന ഒരു ചെക്കനുണ്ടായിരുന്നു. ക്ലാസ്സിൽ.ഫാദർ ഒരിയ്ക്കൽ അവനെ വിളിച്ചിട്ട് കാര്യമായി ഒന്നുപദേശിക്കാൻ തീരുമാനിച്ചു. എടാ നിയെന്താടാ ഒരു സിനിമയ്ക്കു പോലും പോകാത്തെ ഇതൊക്കെ ഒരു രസമല്ലേ. നിന്റെ കൂട്ടുകാരൊക്കെ പോണ കണ്ടില്ലേ. അറിയാ അച് ഛോ അച്ഛന്റെ ചേട്ടന്റെ തിയ്യറ്ററല്ലേ ഞങ്ങൾക്കറിയാം പിന്നെ ഈ പാവങ്ങളൊക്കെ ചെയ്തിട്ടു  ക്രിസ്താനിയായ ഞാൻ അച്ഛന്റെ മുന്നിൽ വന്നു തന്നെ കുമ്പസാരിക്കണ്ടേ. എന്നെ വിട്ടേക്കേന്റെ പൊന്നച്ചോ.

Comments

Post a Comment