മറക്കാൻ പറ്റാത്ത ഒരു ദിവസം
ഇന്ന് ജുലൈ 11ഈ ദിവസം എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത
ഒരു ദിവസമാണ്.2006ലെ ഈ ദിനത്തിലായിരുന്നു.ഞാന്‍ ദേവിയോട് യാത്ര പറഞ്ഞ് പിരിഞ്ഞത്.
അന്ന് നല്ല മഴ പെയ്ത ഒരു ദിവസമായിരുന്നു. പിറ്റെന്ന് വെളുപ്പിന് ഞാന്‍ ദുബായിക്ക് പോരുകയാണ്.
രാവിലെ അമ്പലത്തില്‍ വരണമെന്ന് ദേവിയോട് ഞാന്‍ പറഞ്ഞിരുന്നു.
ഞാന്‍ വരും നീയവിടെ ഉണ്ടാകണം.
തലേന്ന് ഫോണ്‍ ചെയ്ത് കട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അവളോട് പറഞ്ഞ അവസാന വാചകം
അതായിരുന്നു.
അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.രാത്രി മുഴുവന്‍ അവളെകുറിച്ചുള്ള ഓര്‍മ്മകള്‍
ആദ്യമായി കണ്ടുമുട്ടിയത്
ഇഷടമാണെന്ന് പറഞ്ഞത്.
വിവാഹാഭ്യര്‍ഥന നടത്തിയത്
പിന്നെ ഏറ്റുമാനൂരപ്പന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചത്.
നാടായ അമ്പലങ്ങള്‍ തോറും അവള്‍ക്ക് വേണ്ടി പുഷപാഞ്ജലി കഴിച്ചത്.
എല്ലാം ദിവസവും ഭഗവാന്റെ പ്രസാദം അവളുടെ നെറ്റിയില്‍ തോടിച്ചത്.
എന്നും അവള്‍ക്ക് ചോക്ലേറ്റുകള്‍ വാങ്ങി കൊടുത്തത്.
ദിവസവും ഫോണിലൂടെ അവളോട് കിന്നാരം പറഞ്ഞത്.
ആദ്യമായി അവള്‍ക്ക് നൂറ്റൊന്ന് രൂപേടെ വിഷു കൈനീട്ടം കൊടുത്തപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞത്.
ആ ഓര്‍മ്മകള്‍ ഒരോന്നായി എന്റെ മനസ്സിലൂടെ കടന്നുപോയ രാത്രി.
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തൊട്ടടുത്തുള്ള ഉണ്ണീകണ്ണന്റെ അമ്പലത്തില്‍ പോയി
പാല്‍ പായസത്തിന് കൊടുത്തിട്ട് കോതനല്ലൂര്‍ അമ്മയുടെ അടുത്തേക്ക് പോയത്
അവിടെ ചെന്നപ്പോള്‍ വഴിപ്പാടിന് രസീത് വാങ്ങാന്‍ അവളും ഉണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമ്മിച്ച് അമ്മയുടെ മുന്നില്‍ തൊഴുത് നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
“നീയെന്താ പ്രാത്ഥിക്കുന്നെ?.”
“നിനക്ക് വേണ്ടിട്ട് നിനക്ക് നല്ല ബുദ്ധി തോന്നിക്കാന്‍.”
“ഞാനും നിനക്ക് വേണ്ടിട്ടാ പ്രാത്ഥിച്ചെ നിനക്ക് നല്ലതു വരാന്‍ .എനിക്ക് നിന്നെ മറക്കാന്‍ കഴിയണെന്ന്.”
അവള്‍ ചിരിച്ചു.
അന്ന് ആ അമ്മയോട് ഒന്ന് ഉറക്കെ ചോദിക്കാന്‍ എനിക്ക് തോന്നിയതാണ്.
ഇവളെ എനിക്ക് നഷ്ടപെടാന്‍ ഞാനെന്തു തെറ്റാണ് ചെയ്തതെന്ന്
പക്ഷെ നാവ് പൊങ്ങിയില്ല.
കാവിന് വെളിയില്‍ ഇറങ്ങിയപ്പോള്‍ അടുത്ത കണ്ട സ്റ്റോര്‍സില്‍ നിന്നും ഒരു മഞ്ച് വാങ്ങി അവള്‍ ക്ക് കൊടുത്തൂ.
“ഇനി നിനക്ക് എന്തു വേണമെങ്കിലും അയ്യാള്‍ വാങ്ങി തരും എന്റെ അവസാന സമ്മാനം.“
അവള്‍ക്കൊപ്പം അവളുടെ വീടിന്റെ പടിവാതയ്ക്കല്‍ വരെ ഞാന്‍ കൂട്ടായി നടന്നു.
“ദേവി ഇന്ന് നമ്മള് പിരിയുകയാണ്.ഇനി ഒരിക്കലും കണ്ടുമുട്ടാത്ത ഒരു യാത്രാ.“
അവളുടെ കണ്ണൂകള്‍ നിറഞ്ഞു.
“ഇനി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ നീ എപ്പോഴെലും എന്നെ സേനഹിച്ചിട്ടുണ്ടോ?.”
അവള്‍ അന്നേരം നിറഞ്ഞു വന്ന് കണ്ണുനീര്‍ തുടച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
വീണ്ടും ഞാന്‍ ചോദിച്ചു.
“എനിക്ക് നിന്റെ തലയില്‍ ഇരിക്കുന്ന ആ തുളസികതിര്‍ ഒന്ന് തരുമോ?.” എന്റെ ഓര്‍മ്മകളില്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒരു നല്ല ഓര്‍മ്മയായിട്ട്.”
അവള്‍ പോരാന്‍ നേരം എനിക്ക് സമ്മാനിച്ച ആ തുളസികതിര്‍ ഞാന്‍ എന്റെ പെട്ടിയില്‍ വച്ചിരുന്നു.
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരോര്‍മ്മക്കായിട്ട്
കാലം മായ്ച്ചാലും വീണ്ടും മനസ്സില്‍ കടന്നു വരുന്നു ആ ഓര്‍മ്മ
ഇവിടെ വേദനകള്‍ക്ക് ആശ്വാസം ഈ എഴുത്ത് മാത്രമാണ്.
എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ .

Comments
Post a Comment