കേരളത്തിലെ നാലമ്പലങ്ങൾ
കർക്കിടമാസത്തിൽ നാലമ്പല ദർശനം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. നാലമ്പലമെന്നാൽ ശ്രിരാമനും അനുജന്മാരായ ലക്ഷമണനും ഭരതനും ശത്രുഘ്നനും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളാണ് .ഒരേ ദിവസം ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാൽ മഹാപുണ്യമായിട്ടാണ് കരുതുന്നത് കേരളത്തിൽ പ്രധാനമായും നാലു ജില്ലകളിലാണ് നാലമ്പലങ്ങൾ ഉള്ളത് തൃശൂർ കോട്ടയം എറണാകുളം മലപ്പുറം ജില്ലകളിലാണിത്. ഇതിൽ തന്നെ ഏറെ പ്രധാന്യം അർഹിക്കുന്നതും കേരളത്തിലെ പ്രധാന ശ്രിരാമ ക്ഷേത്രമെന്ന നിലയിലും തൃപ്രയാർ ശ്രീരാമ ക്ഷേത്രവും അതിനു സമീപത്തായിട്ടുള്ള സഹോദര ക്ഷേത്രങ്ങളും മുന്നിട്ടു നില്ക്കുന്നു. ഉഗ്രസ്വരൂപനായ ശ്രിരാമനാണ് തൃപ്രയാ റെ പ്രതിഷ്ഠ.ഖരവധത്തിനു ശേഷമുള്ള അത്യുഗ്രഭാവത്തിൽ ചാതുർബാഹു വായ വിഷ്ണുരൂപത്തിൽ അഞ്ജന ശിലയിൽ കിഴക്കോട്ട് ദർശനമായി ഭഗവാൻ കുടികൊള്ളുന്നു. തൃപ്രയാറപ്പൻ തൃപ്രയാർ ദേവർ എന്നി പേരുകളിൽ ഭഗവാനെ ഭക്തർ നാമകരണം ചെയ്യുന്നു. ദ്വാരകയിൽ ശ്രികൃഷ്ണഭഗവാൻ പൂജിച്ചിരുന്ന ദശരഥ പുത്രന്മാരുടെ വിഗ്രഹങ്ങളാണ് ദ്വാരക കടലിൽ മുങ്ങി പോയി വർഷങ്ങൾ കഴിഞ്ഞ് കടലിൽ മീൻപിടിക്കാൻ പോയ മുക്കുവന്മാർക്ക് കിട്ടുകയും അവർ പ്രമാണിയായ വാക്കയിൽ കൈമൾക്ക് കൊടുക്കുകയും വാക്കയിൽ കൈമൾ തന്റെ ദിവ്യദൃഷ്ടിയിൽ ഒരോ വിഗ്രഹത്തിൽ നിന്ന് ഒരോ പ്രാവുകളെ സൃഷ്ടിക്കുകയും അവ ചെന്നിരുന്ന സ്ഥലങ്ങളിൽ ജ്യേഷ്ഠാനുജന്മാർക്ക് യഥാവിധി ക്ഷേത്രം പണിയുകയും ചെയ്തു.ശ്രീരാമന് തൃപ്രയാറും ലക്ഷമണന് തിരുമൂഴി കുളവും ഭരതന് കുടൽമാണിക്യവും ശത്രുഘ്നന് പായമലും ക്ഷേത്രം പണിതു.ലക്ഷമി ദേവിക്കും ഭൂമിദേവിക്കുമൊപ്പം കുടികൊള്ളുന്ന ശ്രീരാമചന്ദ്രൻ ആശ്രിതവത്സലനാണ്. ഏതു ദുരിതങ്ങളിൽ നിന്നും കരകയറ്റി ഭക്തർക്ക് മോക്ഷം പ്രദാനം ചെയ്യുന്നു. വെടിവഴിപാടും മീനുട്ടുമാണ് ഇവിടുത്തെ ഭഗവാന് ഏറെ പ്രിയം. തിരുമൂഴി കുളത്തപ്പൻ അഥവാ ശ്രി ലക്ഷമണ പെരുമാൾ ക്ഷേത്രം ചാലകുടി പുഴയുടെ തീരത്ത് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ചാതുർബാഹുവായ വിഷ്ണുഭഗവാന്റെ വിഗ്രഹം ലക്ഷ്മണ സ്വാമിയായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭാരതത്തിന് 106 ദിവ്യമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷമണ സങ്കല്ലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രവുമിതാണ്. രാവണപുത്രനായ ഇന്ദ്രജിത്തിനെ വധിക്കാൻ പുറപ്പെടുന്ന സങ്കല്പമാണ്. കിഴക്കോട്ടാണ് ദർശനം കദളിപ്പഴവും പാൽപായസവും ഭഗവാന് പ്രധാനപ്പെട്ടതാണ് ഇരിഞ്ഞാലക്കുട പട്ടണ മദ്ധ്യത്തിലാണ് കൂടൽമാണിക്യം (സംഗമേശ്വരൻ ) ക്ഷേത്രം ഒരാൾ പൊക്കമുള്ള വിഗ്രഹം ചാതുർബാഹുവാണ് ക്ഷേത്രത്തിനുള്ളിൽ ഉപപ്രതിഷ്ഠകളില്ലാത്ത ക്ഷേത്രമാണിത്. കിഴക്കോട്ടാണ് ഭഗവാന്റെ ദർശനം. താമരമാല മീനുട്ട് എന്നിവ പ്രധാന വഴിപാടാണ്. ഇരിഞ്ഞാലക്കുടയ്ക്ക് അടുത്ത് പായമ്മലിലാണ് ശത്രുഘ്ന സ്വാമി ക്ഷേത്രം. ഇവിടുത്തെ ക്ഷേത്രത്തിൽ ശത്രുഘ്നന്റ പ്രതിഷ്ഠ തന്നെയാണ് പ്രധാനം സുദർശനപുഷ്പാഞലി ഇവിടുത്തെ പ്രധാന വഴിപാടാണ് .നാലമ്പലത്തിൽ തൃശൂർ ജില്ലയിൽ ഈ നാലു ക്ഷേത്രങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. കോട്ടയം ജില്ലയിൽ പാല-കുത്താട്ടുകുളം റൂട്ടിലായി രാമപുരത്താണ് ശ്രി രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത് പേര് സൂചിപ്പിക്കുന്നത് പോലെ രാമൻ വസിക്കുന്നയിടം. സീതാദേവിയുടെ വിയോഗത്തിന് ശേഷം നാടുവിട്ട രാമൻ ഇവിടെ എത്തിയെന്നും ഇവിടെ ഒരു ആൽമരത്തിന്റെ ചുവട്ടിലിരുന്നുവെന്നും സങ്കല്പം.ജ്യേഷ്ഠനെ കാണാതെ അന്വേഷിച്ചിറങ്ങിയ അനുജന്മാർ അദ്ദ്ദേഹത്തെ ഇവിടെ കണ്ടെത്തുകയും സമീപത്തായി (നാലു കി.മി ചുറ്റളവിൽ ) കുടികൊള്ളുകയും ചെയ്തായി കരുതുന്നു.ശ്രിരാമ ക്ഷേത്രത്തിൽ നിന്നും അധികം ദൂരത്തല്ലാതെ ബാക്കി മൂന്നു ക്ഷേത്രങ്ങളും കാണാം കൂടപ്പുലത്ത് ലക്ഷമണനും അമനകരയിൽ ഭരതനും മേതിരിയിൽ ശത്രുഘ്നനും ക്ഷേത്രമുണ്ട് നാലമ്പല യാത്രയിൽ ഏറെ പ്രധാന്യമർഹിക്കുന്നു ഇവിടുത്തെ ദർശനം. ഏറണാകുളം ജില്ലയിൽ പിറവത്തിനടുത്താണ് നാമ്പലങ്ങൾ ഉള്ളത് മാമലശ്ശേരി തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം മേമുറി ഭരതക്ഷേത്രം (ഭരതപ്പള്ളി ക്ഷേത്രം) ലക്ഷ്മണ സ്വാമി ക്ഷേത്രം മുളകുളം. ശത്രുഘ്ന സ്വാമി ക്ഷേത്രം നെടുങ്ങാട് എന്നിവയാണ് അവ ഇവയിൽ ശ്രീരാമലക്ഷമണ സ്വാമി ക്ഷേത്രങ്ങൾ പ്രശസ്തമാണ്.മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിലാണ് നാലമ്പലങ്ങൾ ഉള്ളത് ടിപ്പുവിന്റെ പടയോട്ട കാലത്ത് നശിപ്പിക്കപ്പെട്ടു പോയ ഈ ക്ഷേത്രങ്ങൾ നാലമ്പലത്തിന്റെ ഭാഗമായിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളിലാണ് രാമപുരം ശ്രീരാമ ക്ഷേത്രം അയോദ്ധ്യ ലക്ഷ്മണ സ്വാമി ക്ഷേത്രം കരിഞ്ചാപ്പാടി ഭരതക്ഷേത്രം നാറാണത്ത് ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയതായി കരുതുന്ന നാറാണത്ത് ശത്രുഘ്ന ക്ഷേത്രം എന്നിവയാണിത് കർക്കിടക മാസത്തിൽ നാലമ്പല ദർശനം ഏറെ പ്രാധാന്യം അർഹിക്കുന്നു. കേരളത്തിലെ പ്രധാന ശ്രി രാമക്ഷേത്രങ്ങൾ ഏതൊക്കെയാണ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം പൂങ്കുന്നം സീതാരാമ ക്ഷേത്രം ഇവ നാലും തൃശൂർ ജില്ലയിലാണ് കണ്ണുർ ജില്ലയിലെ തലശ്ശേരിയിലാണ് തിരുവങ്ങാട് ശ്രി രാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നീർവേലി ശ്രിരാമ ക്ഷേത്രവും കണ്ണുർ ജില്ലയിലാണ് മലപ്പുറത്തെ തിരൂരാണ് പ്രശസ്തമായ ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം മലപ്പുറത്ത് പെരുന്തൽമണ്ണയിൽ രാമപുരം ശ്രി രാമക്ഷേത്രം എറണാകുളത്ത് തൃപ്പുണിത്തുറ ശ്രി രാമസ്വാമി ക്ഷേത്രം മാമലശ്ശേരി ശ്രി രാമക്ഷേത്രം കോട്ടയത്ത് രാമപുരം ശ്രി രാമക്ഷേത്രം എന്നിവ പ്രധാനപ്പെട്ടതാണ്. പുൽപള്ളിയിലെ സീതാദേവി ലവ കുശന്മാരുടെ ക്ഷേത്രവും ഏറെ പ്രധാന്യമുള്ളവയാണ് നാലമ്പല ദർശനം പുണ്യമാണ് രാമ രാമ ശ്രി രാമചന്ദ്രാ ജയ.(സമ്പാ: അനുപ് കോതനല്ലൂർ)
Comments
Post a Comment