കിട്ടാനുള്ളത് കിട്ടി

മെഡിക്കൽ റെപ്പായ ഒരു സുഹൃത്തിനൊപ്പം കോട്ടയത്ത് ഹോസ്പിറ്റൽ വരെ പോകേണ്ടതായി വന്നു.രാവിലെ മുതൽ അവന്റെ കൂടെയുള്ള യാത്രയാണ്. ഹോസ്പിറ്റലിൽ എത്തിയ ഞാൻ കുറച്ചു നേരം അതിലെ  ചുറ്റിയടിച്ചു നടന്നു.അത്യാഗ്രഹം കുറു വുള്ളതുകൊണ്ടാണോ എന്തോ അത്യാഗ്രഹ വിഭാഗത്തിന്റെ അങ്ങോട്ടൊന്നും പോയില്ല. നേഴ്സിങ്ങ് സ്റ്റേഷനിലെ കസേരയിൽ മൊബൈലും നോക്കി ഇടയ്ക്ക് തെക്കോട്ടും വടക്കോട്ടും പോകുന്ന ആശുപത്രി ജീവനക്കാരായ സഹോദരിമാരെയും നോക്കി വെറുതെ ഇടയ്ക്കിടെ തലയുർത്തി ചിരിച്ചു. ഒരു പണിയുമില്ലാതെ ഒരു മദ്ധ്യവയസ്കൻ അങ്ങനെ ഇരിക്കണ കണ്ടിട്ട് എന്താടോ എന്താ വേണ്ടേയെന്ന് ഏതേലും ഒരു സിസ്റ്റർ കണ്ണുരുട്ടി ചോദിക്കുന്നതിന് മുമ്പ് പതിയെ പൊടി തട്ടി എഴുന്നേറ്റു. ഒന്ന് വണ്ണിന് പോണം. സുഹൃത്ത് ഇപ്പോഴും അകത്ത് കയറിയിട്ടില്ല. ഡോക്ടർ ക്യാപിനു മുന്നിൽ അനുസരണയുള്ള ഒരു നായ് കുട്ടിയെപ്പോലെ വീനീത വിധേയഭാവത്തോടെ അവനങ്ങനെ നില്ക്കുന്നു. തൊട്ടപ്പുറത്തെ റൂമിൽ ഏതോ സിസ്റ്റർ കുത്തിയ കൊച്ചിന്റെ കരച്ചിൽ കേട്ടു. കുറച്ചു കഴിഞ്ഞു കൈയിൽ മരുന്നു നിറച്ച ട്രേയുമായി വന്ന കറുത്ത കരിഭൂതം പോലുള്ള ഒരു മാലാഖയെ കണ്ട് ഞാനും ഞെട്ടി. ഇവരുടെ കുത്ത് കിട്ടിയാൽ കുട്ടിയല്ല ഞാനും കരഞ്ഞു പോകും.അവരുടെ ദഹിപ്പിക്കുന്ന നോട്ടം കൂടിയായപ്പോൾ അതുവരെ അടക്കിപിടിച്ചിരുന്ന മൂത്രശങ്ക ഇപ്പോ പൊട്ടുമെന്ന സ്ഥിതിയായി.വേഗം പുറത്തേയ്ക്ക് നടന്നു. പാർക്കിങ്ങിൽ നിന്ന് സെക്യൂരിറ്റിയോട് ചോദിച്ചു. 'യൂറിനൽ എവിടെയാ ചേട്ടാ? " ദാ അവിടെ." സെക്യൂരിറ്റി ആ ബിൽഡിംങ്ങിന്റെ ബായ്ക്കിലോട്ട് കൈ ചൂണ്ടി. വേഗം അങ്ങോട് കുതിച്ചു.നാല് ടോയ്ലറ്റുകൾ അടുപ്പിച്ച് മൂന്ന് എണ്ണം ലേഡിസ് ഒൺ ലി.ഒരെണ്ണത്തിന്റെ വാതിലിന്റെ തലേല് പുരുഷൻ എന്നും മലയാളത്തിലും gents എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. വാതിയ്ക്കൽ ചെന്ന് തുറക്കാൻ നോക്കി അകത്ത് ആരോ ഉണ്ട്.വിമ്മിഷ്ടത്തോടെ ചുറ്റും നോക്കി. ഒഴിച്ചിട്ടു പോകാൻ പറ്റിയ സ്ഥലമൊന്നുമില്ല. ഏല്ലായിടത്തും ആളാണ്.സ്ത്രികളുടെ ടോയ്ലറ്റിൽ രണ്ടെണ്ണം ആരോ തുറന്നിട്ടിട്ടു പോയിട്ടുണ്ട്.വിമ്മിഷ്ടത്തോടെ നില്ക്കുമ്പോഴാ വാതിൽ തുറക്കാൻ പോകുന്ന അനക്കം .ഉള്ളിലോട്ട് കയറാൻ വാതിയ്ക്കൽ നില്ക്കെ.മുന്നിലെ വാതിൽ തുറന്നു.പെട്ടെന്ന് ഞാനൊരടി പിന്നോട്ട് മാറി. പത്ത് നാല്പത്തഞ്ചു വയസ്സുള്ള ഒരു സ്ത്രിയായിരുന്നു അതിനുള്ളിൽ. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത പിള്ളേച്ചൻ അവരോട് പറഞ്ഞു. " ഇത് പുരുഷന്മാരുടെ ടൊയ് ലറ്റാ .ലേഡിസിന്റത് അതാണ് ". പെട്ടെന്ന് ആ സ്ത്രി ദേഷ്യത്തോടെ അറിയാമെടോ " അത്രയും പറഞ്ഞ് മുന്നോട്ട് നടക്കുന്നതിനിടയിൽ ......... :- ''.. ഓടി വരുമ്പോഴാ ആരുടെതാന്നുള്ള ബോർഡ് നോക്കണേ പോ അപ്പാ.തലയ്ക്കിട്ട് നല്ലൊരടി കിട്ടിയപ്പോലെ തോന്നി.പിന്നെ ഒന്നും പറയാൻ നിന്നില്ല.

Comments

Post a Comment